മാലാഖ പോലെ മകളെ | Makale Lyrics In Malayalam


 
മാലാഖ പോലെ മകളെ നീ മടി മേലേ
പാലാഴി തുള്ളി വരവായി  അകമാകേ
പുണ്യം കുടഞ്ഞ പനിനീരില്‍ 
നീരാടുമെന്റെ നിധിയേ
വാലിട്ടു കണ്ണിലെഴുതീടാം 
വാത്സല്യമെന്ന മഷിയേ
ഇളനീരിന്‍ പുഴപോലെ നിറയൂ 
നീ ഉയിരാകെ

മാലാഖ പോലെ മകളെ നീ മടി മേലേ
പാലാഴി തുള്ളി വരവായി  അകമാകേ

പകലുകളുരുകിയ നാളിലും 
പനിമതി വിളറിയ രാവിലും
ഇവളുടെ അഴലിനു കാവലായ് 
മിഴിയിണ നനയുമോരമ്മ ഞാന്‍
അക്ഷരം സ്വന്തമാകുവാന്‍ 
ഇവളാദ്യമായ് യാത്ര പോയ നാള്‍
ഓര്‍ക്കുവാന്‍ വയ്യ കണ്മണീ 
ചുടുകണ്ണുനീര്‍ വീണ നിന്‍മുഖം
ദൂരത്തെ മാനത്തോ മിന്നും 
താരത്തെ കയ്യെത്താനെന്നും
മോഹിച്ചോ മോഹിച്ചോ 
നീയെന്‍ പൊന്‍മുത്തേ
ദൂരെ ദൂരത്തെ മാനത്തോ മിന്നും 
താരത്തെ കയ്യെത്താനെന്നും
മോഹിച്ചോ മോഹിച്ചോ 
നീയെന്‍ പൊന്‍മുത്തേ

ഇളവെയിലിവളുടെ മിഴിയിലായ് 
ഇതളുകളണിയുകയല്ലയോ
പുതുമഴയിവളുടെ ഉള്ളിലായ് 
സ്വരമണി വിതറുകയല്ലയോ
കൊഞ്ചലൂറുന്ന ചുണ്ടുകള്‍ 
പുതുപുഞ്ചിരിച്ചെണ്ടു ചൂടിയോ
അന്നുതൊട്ടെന്റെ ജീവനില്‍ 
ഒരു മിന്നലാളുന്ന കണ്ടു ഞാന്‍
സ്നേഹത്തിന്‍ മുറ്റത്തൊ നിന്നും 
സ്വപ്നത്തിന്‍ ലോകത്തോ ചെല്ലാന്‍
ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ 
പെയ്യും സ്നേഹത്തിന്‍ മുറ്റത്തൊ നിന്നും
സ്വപ്നത്തിന്‍ ലോകത്തോ ചെല്ലാന്‍ 
ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ

മാലാഖ പോലെ മകളെ നീ മടി മേലേ
പാലാഴി തുള്ളി വരവായി  അകമാകേ

LYRICS IN ENGLISH

Post a Comment

Previous Post Next Post