മുത്തേ പൊന്നേ പിണങ്ങല്ലേ - Muthe Ponne Pinangalle Lyrics In Malayalam


മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തു ഞാന്‍
മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തു ഞാന്‍

എന്തിന്നു പെണ്ണേ നിനക്കിന്നു പിണക്കം
നീയെന്റെ കരളല്ലേ
രാവിന്റെ മാറില്‍ മയക്കം കൊള്ളുമ്പോള്‍
നീയല്ലൊ കനവാകെ
പകലിന്റെ മടിയില്‍ മിഴി തുറന്നാല്‍
രാവത്തും വരയ്ക്കും നിന്‍രൂപം മുന്നില്‍
മൊത്തത്തില്‍ പറഞ്ഞാല്‍ നീയെന്റെ നിഴലും
വെളിച്ചമെന്നില്‍ തൂകുന്ന വിളക്കും
മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തു ഞാന്‍

താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ

ചെട്ടിക്കുളങ്ങര ഭരണിക്കുപോകാം
പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാം
താനേ തന്നന്നേ തന്നാനേ താനന്നേ
ചേലുള്ള കല്ലുള്ള മാലകള്‍ വാങ്ങാം
കണ്ണാടി വളവില്‍ക്കും കടയിലും കേറാം
താനേ തന്നന്നേ തന്നാനേ താനന്നേ
കണ്ണോട് കണ്ണോരം നോക്കിയിരിക്കാം
കാതോട് കാതോരം കഥകള്‍ പറയാം
മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തു ഞാന്‍

താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ

LYRICS IN ENGLISH

CHANGE LYRICS - വരികള്‍ തിരുത്താം

Post a Comment

Previous Post Next Post